Bringing Local Farmers Right to your Table
What is DFF?
The Digital Farmers Foundation (86/IV/2016) has started with a vision of bringing the latest advancements of Information Technology for the benefit of Farmers. With the help of latest Information technology, farmers can find potential market for their food crops and can sell their agriculture products at right price.
Farmers can learn more about latest technological advancements of Agriculture technology and can seek help from the experts. Through the initiative of DFF, the consumers can also search for clean, pure, organic food crops at reasonable prices. Thus DFF provides a win-win opportunity for both farmers and consumers.
Malayalam Version
ഡിജിറ്റൽ ഫാർമേഴ്‌സ്ഫൌണ്ടേഷൻ എന്ന ഈ സംഘടന വിവര സാങ്കേതിക വിദ്യയുടെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ ഒരു NGO ആണ്. കൃഷിയോടുള്ള താല്പര്യവും കർഷകരുടെ കഷ്ടപ്പാടുകളും കണ്ടു ഞങ്ങളുടെ അറിവുകൾ എങ്ങനെ ഈ രംഗത്ത് പ്രയോജനപ്പെടുത്തും എന്ന ചിന്തയാണ് ഇങ്ങനെ ഒരു സംരംഭത്തിലേക്കു ഞങ്ങളെ എത്തിച്ചത്. കർഷകരെ ഡിജിറ്റിസ് ചെയ്യുക, കൃഷിക്കാരെ അവരവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് സ്വയം പര്യപ്തരാക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക ഇതൊക്കെയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.
സംഘടനയുടെ പ്രവർത്തനങ്ങളുടെ ആദ്യ പടിയായി ഞങ്ങൾ ഡിസംബർ 2014ൽ എന്റെകൃഷി.കോം (www.entekrishi.com) എന്ന ഒരു വെബ്സൈറ്റ് നിർമിച്ചു.
കർഷകർക്കും ഉപഭോക്താക്കൾക്കും മെച്ചമായ വില ഉറപ്പാക്കുക, മധ്യവർത്തികളെ ഒഴിവാക്കുക, വൃത്തിയുള്ളതും ആരോഗ്യകരവുമായ കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക ഇതൊക്കെ ആയിരുന്നു ഈ വെബ്സൈറ്റ് കൊണ്ട് ഞങ്ങൾ ലക്‌ഷ്യം വച്ചത്.
2015 ൽ ഓണത്തിനോട് അനുബന്ധിച് Mission 2015, നമുക്ക് കഴിക്കാം വിഷരഹിത ഓണസദ്യ എന്ന ഒരു ഇവൻറ് സംഘടിപ്പിച്ചു. ഇതിന്റെ ഉൽഘടനം സിനിമ താരം ശ്രീനിവാസൻ നിർവഹിച്ചു. അന്നത്തെ മിനിസ്റ്റർ ആയിരുന്ന പി ജെ ജോസഫ്, സിനിമ താരങ്ങളായ മിയ, സഞ്ജുശിവറാം തുടങ്ങിയ പ്രമുഖർ ഈ ഇവന്റിൽ സഹകരിച്ചു.
ഇതിനു പുറമെ കാർഷിക മേഖലയിലെ വിവരങ്ങൾ പങ്കുവെക്കുന്നതിനും സംവദിക്കുന്നതിനുമായി 4 ൽപരം വാട്സ്ആപ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രവർത്തനം സുഗമമായി നടന്നു പോകുന്നു. കാറ്റഗറി തിരിച്ചു കൂടുതൽ ഗ്രൂപ്പുകൾ ഭാവിയിൽ തുടങ്ങാനും നിചയിച്ചിട്ടുണ്ട്.
ഇതൊക്കെ ആണ് സംഘടനയുടെ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ. ഈ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി 20 ജില്ലാതല കോ-ഓർഡിനേറ്റർ മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഞങ്ങളുടെ പ്രവർത്തങ്ങൾക്ക് വിവിധ മാധ്യമങ്ങൾ അവരുടെ അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്.
സംഘടനയുടെ അടുത്ത ലക്ഷ്യങ്ങൾ
1. Mapping of farms and farmers
2. Free micro site for farmers
3. Prepare informative Videos
4. Publishing Agricultural Books
5. Creating Advisory platform for helping farmers
6. Creating a powerful Mobile App
7. Give more publicity through advertisements
Over 40M+ Viewers
Farmers can learn more about latest technological advancements of Agriculture technology and can seek help from the experts. Introduce farmers and their products to a wider market rather than using the local market. This helps them to get the right customers and there by increase the demand of their products.