Why Premium option in EnteKrishi.com?

ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്കു ലഭിക്കുവാൻവേണ്ടി 2014 മുതൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ച വെബ്സൈറ്റ് ആണ് എൻ്റെകൃഷി.കോം. ഉപഭോക്താക്കളിലേക്ക് നല്ല രീതിയിൽ പരസ്യ പ്രചരണം നടത്തിയാലേ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾക്ക് ഉയർന്ന സ്വീകാര്യത കിട്ടുകയുള്ളു. ഡിജിറ്റൽ ഫാർമേഴ്‌സ് ഫൌണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്തത്തിലാണ് എൻ്റെകൃഷി.കോം പ്രവർത്തിച്ചുവരുന്നത്. ഈ സംഘടന വിവര സാങ്കേതിക വിദ്യയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ ഒരു Non Profitable Organization ആണ്. ഈ ഡിജിറ്റൽ യുഗത്തിൽ, കർഷകരും ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ചെങ്കിൽ മാത്രമേ അവരുടെ ഉൽപ്പന്നങ്ങൾ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. ഈ ഘട്ടത്തിൽ കർഷകരെ ഡിജിറ്റൈസ് ചെയ്യുക എന്നതിന് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ഡിജിറ്റൽ ഫാർമേഴ്‌സ് ഫൌണ്ടേഷൻ പ്രവർത്തിച്ചു വരുന്നത്.

വെബ്സൈറ്റിൻ്റെ നടത്തിപ്പിനുവേണ്ടി ഒരു രൂപപോലും കർഷകരിൽനിന്നോ ഉപഭോക്താക്കളിൽനിന്നോ 2020 സെപ്റ്റംബർ വരെ സ്വീകരിച്ചിട്ടില്ല. ഏതാനും നല്ല ആളുകളുടെ സഹകരണംകൊണ്ടുമാത്രമാണ് ഇത്രനാൾ ഈ വെബ്‌സൈറ്റിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിച്ചത്.

സാമ്പത്തിക പ്രതിസന്ധി മൂലം നമ്മുടെ വെബ്സൈറ്റിൻ്റെ പല പ്രവർത്തനങ്ങളും നമുക്ക് യഥാർത്ഥമായ രീതിയൽ ചെയ്യാൻ സാധിച്ചിട്ടില്ല. Server, Domain, Customer Care, Digital Marketing, SMS, E-Mails…etc എന്നിവക്കായി നല്ലൊരു സാമ്പത്തിക ബാധ്യത ഇപ്പോൾത്തന്നെ നമുക്കുണ്ട്. വെബ്സൈറ്റിൻ്റെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ കൊണ്ടുപോകണമെങ്കിൽ കൂടുതൽ സാമ്പത്തികം ഉണ്ടെങ്കിലേ സാധിക്കു. നമ്മുടെ നിലവിൽ ഉള്ള വെബ്സൈറ്റിൻ്റെ ഫിച്ചേർസ് രണ്ടായി തിരിച്ച്‌ ഒന്ന് ഫ്രീയും മറ്റൊന്ന് പെയ്‌ഡും ആക്കി മാറ്റി. ഈ മാറ്റത്തിലൂടെ നമ്മുടെ വെബ്സൈറ്റ് സ്വയം പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം. അതിനാൽ വെബ്‌സൈറ്റിൽ ഫ്രീ ഓപ്ഷൻ പോലെ പെയ്ഡ് ഓപ്ഷനും ഇന്നുമുതൽ (20/09/2020) ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ വെബ്സൈറ്റിൻ്റെ ഉന്നമനത്തിനായി സഹകരിക്കുമെന്ന വിശ്വാസത്തോടെ.


ഡിജിറ്റൽ ഫാർമേഴ്‌സ് ഫൌണ്ടേഷൻ (DFF)

 

 

 

News link – http://digitalfarmersfoundation.org/news-media/